Sanathanam

ജനം ടിവി ഉദ്ഘാടനം നാളെ; ഉല്‍സവത്തിനു കൊച്ചി ഒരുങ്ങി

എറണാകുളം: ജനം ടിവിയുടെ ഉദ്ഘാടനം നാളെ. വൈകിട്ട് അഞ്ചരയ്ക്ക് വെല്ലിംങ്ടണ്‍ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, ആര്‍.എസ്.എസ്. സര്‍കാര്യവാഹ് ഭയ്യാജി ജോഷി, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ സിംങ് റാത്തോഡ്, ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവ്, സ്വാമി പൂര്‍ണാമൃതാനന്ദ പുരി, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ചലച്ചിത്രനടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, ഗായിക ഉത്തരാ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര ചടങ്ങില്‍ പങ്കെടുക്കും. ഇതര മേഖലകളിലെ പ്രമുഖരും ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളാകും. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട മേജര്‍ മുകുന്ദ് വരദരാജനു ജനം ടിവി, മരണാനന്തര ആദരവ് അര്‍പ്പിക്കും. 
തുടര്‍ന്ന് വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രഞ്ജിനി ജോസ്, സച്ചിന്‍ വാര്യര്‍ എന്നിവര്‍ ഗാനമേള അവതരിപ്പിക്കും. നാട്യവിരുന്ന്, ഈജിപ്ഷ്യന്‍ നൃത്തം, ഉപകരണസംഗീതം, കൊട്ടുവാദ്യം, സ്‌കിറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
 
.

Back to Top