വിദ്യാര്‍ഥികള്‍ക്കായുള്ള ആധ്യാത്മികപഠനസത്രം കൊളത്തൂരില്‍ 24 മുതല്‍
April 17 2015
കോഴിക്കോട്: ഭാരതീയശാസ്ത്രങ്ങളെയും ഹൈന്ദവാചാരുനുഷ്ഠാനങ്ങളെയും കുറിച്ചുള്ള അറിവും ജീവിതവീക്ഷണവും പകര്‍ന്നുനല്‍കുന്നതിനായി സര്‍വകലാശാലാതല വിദ്യാര്‍ഥികള്‍ക്കായി കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ആധ്യാത്മിക പഠനസത്രം. ഏപ്രില്‍ 24നു തുടങ്ങുന്ന പഠനസത്രം 29ന് അവസാനിക്കും. രാവിലെ അഞ്ചര മുതല്‍ രാത്രി ഒന്പതരവരെ നീളുന്ന സത്രത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശ്രമത്തില്‍ താമസസൗകര്യമുണ്ടായിരിക്കും.
ഗ്രാമ്യജീവിതത്തിന്റെ ആസ്വാദ്യത നിറയുന്ന ആശ്രമത്തില്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ 6.15 വരെ സ്തോത്രം, ജപം, ധ്യാനം എന്നിവയോടെയാണു ഓരോ ദിവസവും സത്രം ആരംഭിക്കുക. 6.20 മുതല്‍ 7.20 വരെ അജിത്കൃഷ്ണന്‍ ചാലയുടെ നേതൃത്വത്തില്‍ യോഗാസനങ്ങള്‍. വൈകിട്ട് ആറര മുതല്‍ ഒരു മണിക്കൂര്‍ ഭജനയും ഉണ്ടായിരിക്കും.
ആദ്യദിനമായ ഏപ്രില്‍ 24ന് ഏഴര മുതല്‍ 8.15 വരെ പരിചയപ്പെടലും നിര്‍ദേശങ്ങള്‍ നല്‍കലും. ഒന്‍പതു മണിക്ക് ഉദ്ഘാടനസഭ. സ്വാമി ചിദാനന്ദ പുരി സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠത്തിലെ ഭൂവനാത്മാനന്ദ സ്വാമികള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമം നടത്തും.
10.15 മുതല്‍ 11.30 വരെ ദൈവാസുരീസമ്പത്ത് എന്ന് വിഷയത്തില്‍ സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം. 11.45 മുതല്‍ ഒരു മണിവരെ ഓയിസ്ക ഇന്റര്‍നാഷണല്‍ ട്രെയിനിംങ് ഡയറക്ടര്‍ ഹേമപാലന്‍ 'ആശയവിനിമയം ഫലപ്രദമാക്കാന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 2.15 മുതല്‍ 3.30 വരെ ചര്‍ച്ച. 3.30 മുതല്‍ 4.45 വരെ 'ആശയവിനിമയം ഫലപ്രദമാക്കാന്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിന്റെ തുടര്‍ച്ച. 4.45 മുതല്‍ ആറു മണിവരെ കോഴിക്കോട് സായി വേദവാഹിനിയുടെ വേദപാരായണം. 6.30 മുതല്‍ 7.30 വരെ ഭജന. 8.15 മുതല്‍ 9.30 വരെ സംശയനിവാരണം.
ഏപ്രില്‍ 25നു രാവിലെ ഏഴര മുതല്‍ 8.15 വരെയും ഒന്‍പതു മണി മുതല്‍ 10.15 വരെയും ദൈവാസൂരീസമ്പത്തിനെക്കുറിച്ച് സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം. 10.15 മുതല്‍ സേവനാദര്‍ശം എന്ന വിഷയത്തില്‍ പാലക്കാട് ചിന്മയ തപോവനത്തിലെ അശേഷാനന്ദ സരസ്വതി സ്വാമികളുടെ പ്രഭാഷണം. 2.15 മുതല്‍ 4.15 വരെ എന്‍.ഐ.ടി. വിസിറ്റിങ് പ്രഫസര്‍ വേണുഗോപാല്‍ വിദ്യാഭ്യാസവും വ്യക്തിത്വവികസനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 4.15 മുതല്‍ 4.45 വരെ ചര്‍ച്ച. 4.45 മുതല്‍ 5.45 വരെ കുട്ടികള്‍ക്കുള്ള പരിപാടികള്‍. രാത്രി 8.15 മുതല്‍ 9.30 വരെ സംശയനിവാരണം.
ഏപ്രില്‍ 26ന് ഏഴര മുതല്‍ 8.15 വരെ ദൈവാസുരീസമ്പത്തിനെക്കുറിച്ച് സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം. ഒന്‍പതു മുതല്‍ 11.30 വരെ സംബോധ് ഫൗണ്ടേഷനിലെ അധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ജീവിതവിജയമന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 11.45 മുതല്‍ ഒരു മണിവരെ നിത്യാനുഷ്ഠാനങ്ങള് എന്ന വിഷയത്തെ അധികരിച്ച് കൊടുങ്ങല്ലൂര്‍ അമരിപ്പാടം ഗുരുനാരായണാശ്രമത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ പ്രഭാഷണം. 2.15 മുതല്‍ 3.30 വരെ ചര്‍ച്ച. 3.30 മുതല്‍ 4.45 വരെ നിത്യാനുഷ്ഠാനങ്ങള് പ്രഭാഷണത്തിന്റെ തുടര്‍ച്ച. 4.45 മുതല്‍ 5.45 വരെ കുട്ടികള്‍ക്കുള്ള പരിപാടികള്‍. രാത്രി 8.15 മുതല്‍ 9.30 വരെ സംശയനിവാരണം.
ഏപ്രില്‍ 27ന് ഏഴര മുതല്‍ 8.15 വരെയും ഒന്‍പതു മണി മുതല്‍ 10.15 വരെയും ദൈവാസുരീസമ്പത്ത് എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണത്തിന്റെ തുടര്‍ച്ച. 10.15 മുതല്‍ ഒരു മണിവരെ വിദ്യയും വിനയവും എന്ന വിഷയത്തില്‍ പാലക്കാട് ഓലശ്ശേരി ദയാനന്ദാശ്രമത്തിലെ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികള്‍ പ്രഭാഷണം നടത്തും. 2.15 മുതല്‍ 3.30 വരെ ചര്‍ച്ച. 3.30 മുതല്‍ 4.45 വരെ ഭാരതചരിത്രം വിശദമാക്കിക്കൊണ്ടു കെ.പി.രാധാകൃഷ്ണ(വിചാരകേന്ദ്രം) പ്രഭാഷണം. 4.45 മുതല്‍ 5.45 വരെ കുട്ടികള്‍ക്കുള്ള പരിപാടികള്‍. രാത്രി 8.15 മുതല്‍ 9.30 വരെ സംശയനിവാരണം.
ഏപ്രില്‍ 28ന് ഏഴര മുതല്‍ 8.15 വരെ സ്വാമി ചിദാനന്ദ പുരിയുടെ ദൈവാസുരീസമ്പത്ത് പ്രഭാഷണം തുടര്‍ച്ച. ഒന്പതുമണി മുതല്‍ 11.30 വരെയും 11.45 മുതല്‍ ഒരു മണിവരെയും വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ.ജയസൂര്യ, പാലയുടെ കരിയര്‍ ഗൈഡന്‍സ് ക്ളാസ്. 2.15 മുതല്‍ 3.30 വരെ ചര്‍ച്ച. 3.30 മുതല്‍ 4.45 വരെ ഭഗവദ്ഗീതാ സന്ദേശമെന്ന വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദ പുരി പ്രഭാഷണം നടത്തും. 4.45 മുതല്‍ 5.45 വരെ കുട്ടികള്‍ക്കായുള്ള പരിപാടികള്‍. രാത്രി 8.15 മുതല്‍ 9.30 വരെ സംശയനിവാരണം.
അവസാനദിവസമായ ഏപ്രില്‍ 29ന് രാവിലെ 7.30 മുതല്‍ 10.15 വരെ സ്വാമി ചിദാനന്ദ പുരിയുടെ ദൈവാസുരീസമ്പത്ത് പ്രഭാഷണത്തിന്റെ അവസാനഭാഗം. 10.15 മുതല്‍ ഒരു മണിവരെ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ഹരിപ്പാട് ശ്രീരാമകൃഷ്ണമഠത്തിലെ വീരഭദ്രാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തും.2.15 മുതല്‍ 3.30 വരെ ചര്‍ച്ച, 3.30 മുതല്‍ 4.45 വരെ സംശയനിവാരണം, 4.45 മുതല്‍ 5.45 വരെ കുട്ടികള്‍ക്കുള്ള പരിപാടികള്‍ എന്നിവ നടക്കും. ഭജനയ്ക്കുശേഷം 8.15 മുതല്‍ 9.30 വരെ പ്രതിനിധികളുടെ പ്രതികരണത്തോടെ ആധ്യാത്മികപഠനസത്രം സമാപിക്കും.