കടത്തിക്കൊണ്ടുപോയ ഖജുരാഹോ ശില്പം പ്രധാനമന്ത്രിക്കു കനഡ തിരിച്ചുനല്‍കി
April 16 2015
ഒട്ടാവ: ഖജുരാഹോ ക്ഷേത്രത്തില്‍നിന്നു കടത്തിക്കൊണ്ടുപോയ ശില്പം കനേഡിയന്‍ പ്രധാനമന്ത്രി ഹാര്‍പ്പര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനല്‍കി. തൊള്ളായിരം വര്‍ഷത്തോളം പഴക്കമുള്ള ശില്പം കനഡയില്‍ ഒരാള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 2011ല്‍ കനേഡിയന്‍ സര്‍ക്കാരാണ് ഇതു കണ്ടെത്തിയത്.
ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ശില്പം സൂക്ഷിച്ചിരുന്ന വ്യക്തിയുടെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഭാരത സര്‍ക്കാരുമായി ബന്ധപ്പെട്ടു ശില്പം തിരികെ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
വിലമതിക്കാനാവാത്തതാണ് പാരറ്റ് ലേഡിയെന്ന ഈ ശില്പമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തത്തയോടുകൂടിയ നര്‍ത്തകിയുടെ രൂപത്തിലുള്ളതാണു ശില്പമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
യുനെസ്കോ സംരക്ഷിത പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള കേന്ദ്രമാണ് ഖജുരാഹോ.