Sanathanam

കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം: ഗോശാല തുറന്നു

എറണാകുളം: തൃശൂര്‍ കൊടകരയില്‍ ബാലസംസ്‌കാര കേന്ദ്രം ഒരുക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഭാഗമായുള്ള ഗോശാല ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കൊടകര കനകമലയുടെ താഴ്‌വാരത്താണു ശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. ഏഴു നിലകളോടുകൂടിയ ശ്രീകൃഷ്ണ മന്ദിരം നിര്‍മിക്കാനാണു പദ്ധതി. ആകെ 30 പദ്ധതികളാണ് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുക. ഇതില്‍ ആദ്യപദ്ധതിയാണു ഗോശാല. 52 ഭാരതീയ ഇനം പശുക്കളാണ് ഇവിടെ ഇപ്പോഴുള്ളത്. 
ചടങ്ങില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ ശങ്കര്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ വിഭൂതി അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍.എസ്.എസ്. പ്രാന്ത ഗോരക്ഷാ പ്രമുഖ് കെ.കൃഷ്ണന്‍ കുട്ടി, പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍, ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് കെ.രാജേന്ദ്രന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
 
.

Back to Top