ശ്രീ ശ്രീ രവിശങ്കറിന് ഐ.എസിന്റെ ഭീഷണിക്കത്ത്
March 28 2015
ബംഗളുരു: ആര്‍ട്ട് ഓഫ് ലിവിംങ് പ്രസ്ഥാനത്തിന്റെ തലവന്‍ ശ്രീ ശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്.)ന്റെ വധഭീഷണി.
മലേഷ്യയില്‍ ആര്‍ട്ട് ഓഫ് ലിവിംങ് യോഗ ക്യാംപ് സംഘടിപ്പിച്ചുട്ടുണ്ട്. അത് ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം കഴുത്തറുക്കുമെന്നുമാണു ഭീഷണി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യോഗ നടത്തരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ശ്രീ ശ്രീ രവിശങ്കര്‍ മലേഷ്യയിലാണുള്ളത്. ഏതാനും ദിവസം മുന്‍പാണ് കൊറിയറില്‍ ഭീഷണിസന്ദേശം അദ്ദേഹത്തിനു ലഭിച്ചത്. സന്ദേശം അയച്ചത് ഐ.എസ്. കേന്ദ്രങ്ങള്‍ തന്നെയാണെന്നു സ്ഥിരീകരിച്ചതായി മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.