ചരിത്രമറിഞ്ഞില്ല, ശാസ്ത്രത്തെ കേരളം വളര്‍ത്തിയത്!
March 28 2015
കോഴിക്കോട്: ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും വികാസത്തില്‍ പ്രാചീനകാലം മുതല്‍ മലയാളക്കരയുടെ സേവനം നിസ്തുലം. എന്നാല്‍, ശാസ്ത്രചരിത്രം രേഖപ്പെടുത്തിയവര്‍ മറച്ചുവെച്ചതിനാല്‍ കേരളത്തിന്റെ ശാസ്ത്രപാരമ്പര്യം ആധുനികസമൂഹം അറിഞ്ഞില്ലെന്നുമാത്രം.
ഗണിതപഠനത്തിലും ജ്യോതിശാസ്ത്രപഠനത്തിലും നാഴികക്കല്ലുകള്‍ തീര്‍ത്തിട്ടുള്ള ഭാരതം 12ാം നൂറ്റാണ്ടിനുശേഷം ഈ രംഗത്തു നിര്ജീവമായിരുന്നുവെന്നാണു ശാസ്ത്രചരിത്രകാരന്മാരുടെ വിശ്വാസം. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ഭാസ്കാരാചാര്യരുടെ കാലശേഷം ഈ രംഗത്തെ പഠനങ്ങള്‍ ഭാരതത്തില്‍ ഏറെക്കുറെ നിലച്ചുവെന്നുമാണു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ ഇതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടുന്നത് ഒരു വിദേശിയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ചാള്‍സ് എം.വിഷ് ആണ് ശാസ്ത്രപഠനത്തിന്റെ ഭാരതീയ മാതൃക കേരളത്തില്‍ സജീവമായി തുടര്‍ന്നിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത്. 14 മുതല്‍ 17 വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഗൗരവമേറിയ പഠനങ്ങളും നിരീക്ഷണങ്ങളും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും നടന്നിട്ടുണ്ടെന്നും ചാള്‍സ് എം.വിഷ് വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിട്ടുമുണ്ട്. 1350ല്‍ ജനിച്ച മാധവ, 1360ല്‍ ജനിച്ച പരമേശ്വര, 1444ല്‍ ജനിച്ച നീലകണ്ഠ സോമയാജി, 1500ലോ അടുത്ത വര്‍ഷങ്ങളിലോ ജനിച്ച ജ്യേസ്തദേവ എന്നിവര്‍ ശാസ്ത്രത്തിലും ഗണിതത്തിലും ഗവേഷണം നടത്തിയ കേരളീയപണ്ഡിതരാണ്. പൈയുടെ കൃത്യമായ വില കണക്കാക്കുന്നതിലും ത്രികോണമിതിയിലും ഇവര്‍ വലിയ സംഭാവനകള്‍ നല്‍കിയതായും ചാള്‍സ് എം.വിഷ് ചൂണ്ടിക്കാട്ടുന്നു.
മാധവയുടെ കണ്ടുപിടിത്തങ്ങളെയും നിരീക്ഷണങ്ങളെയും ആധാരമാക്കിയായിരുന്നു നീലകണ്ഠ സോമയാജി പഠനം നടത്തിയത് ജ്യോതിശാസ്ത്രപഠനത്തില് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി ഗണിക്കപ്പെടുന്നത് നീലകണ്ഠ സോമയാജി രചിച്ച തന്ത്രസംഗ്രഹമാണ്. മാധവയുടെ കണ്ടുപിടിത്തങ്ങളെ ആധാരമാക്കി നടത്തിയ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയുമാണു തന്ത്രസംഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയ പല അറിവുകളിലേക്കും എത്തിച്ചേരാന്‍ നീലകണ്ഠ സോമയാജിക്കു സാധിച്ചത്. തന്ത്രസംഗ്രഹ വാക്യ എന്ന പേരില്‍ പിന്നീട്, തന്ത്രസംഗ്രഹത്തിനു വ്യാഖ്യാനവും രചിക്കപ്പെട്ടു. മാധവയുടെയും നീലകണ്ഠ സോമജായിയുടെയും കണ്ടുപിടിത്തങ്ങള്‍ക്കു തെളിവുമായാണു ജ്യേസ്തിദേവ യുക്തിഭാഷ എന്നപേരില്‍ തന്ത്രസംഗ്രഹത്തിനു വ്യാഖ്യാനം രചിച്ചത്.
.ഗണിതപഠനത്തിലും ജ്യോതിശാസ്ത്രപഠനത്തിലും നാഴികക്കല്ലുകള്‍ തീര്‍ത്തിട്ടുള്ള ഭാരതം 12ാം നൂറ്റാണ്ടിനുശേഷം ഈ രംഗത്തു നിര്ജീവമായിരുന്നുവെന്നാണു ശാസ്ത്രചരിത്രകാരന്മാരുടെ വിശ്വാസം. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ഭാസ്കാരാചാര്യരുടെ കാലശേഷം ഈ രംഗത്തെ പഠനങ്ങള്‍ ഭാരതത്തില്‍ ഏറെക്കുറെ നിലച്ചുവെന്നുമാണു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ ഇതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടുന്നത് ഒരു വിദേശിയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ചാള്‍സ് എം.വിഷ് ആണ് ശാസ്ത്രപഠനത്തിന്റെ ഭാരതീയ മാതൃക കേരളത്തില്‍ സജീവമായി തുടര്‍ന്നിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത്. 14 മുതല്‍ 17 വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഗൗരവമേറിയ പഠനങ്ങളും നിരീക്ഷണങ്ങളും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും നടന്നിട്ടുണ്ടെന്നും ചാള്‍സ് എം.വിഷ് വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിട്ടുമുണ്ട്. 1350ല്‍ ജനിച്ച മാധവ, 1360ല്‍ ജനിച്ച പരമേശ്വര, 1444ല്‍ ജനിച്ച നീലകണ്ഠ സോമയാജി, 1500ലോ അടുത്ത വര്‍ഷങ്ങളിലോ ജനിച്ച ജ്യേസ്തദേവ എന്നിവര്‍ ശാസ്ത്രത്തിലും ഗണിതത്തിലും ഗവേഷണം നടത്തിയ കേരളീയപണ്ഡിതരാണ്. പൈയുടെ കൃത്യമായ വില കണക്കാക്കുന്നതിലും ത്രികോണമിതിയിലും ഇവര്‍ വലിയ സംഭാവനകള്‍ നല്‍കിയതായും ചാള്‍സ് എം.വിഷ് ചൂണ്ടിക്കാട്ടുന്നു.