തെക്കന്‍ശൈലിയില്‍ കൊല്ലം പിഷാരികാവ് കാളിയാട്ടം
March 28 2015
കൊയിലാണ്ടിക്കടുത്തു കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോല്‍സവം പേരുകേട്ടതാണ്. കുംഭം പത്തിനാണു കാളിയാട്ട തീയതി കുറിക്കല്‍ ചടങ്ങ്. ഇതോടെ ക്ഷേത്രവും പരിസരവും ഉല്സവവപ്രതീതിയിലാകും. നീണ്ട ഒരുക്കങ്ങള്‍ക്കു ശേഷം മീനത്തിലാണ് എട്ടുദിവസത്തെ ഉല്‍സവം നടക്കുക. ഏഴാം ദിവസമാണു വലിയവിളക്ക്. എട്ടാം നാളാണു കാളിയാട്ടം. ഈ രണ്ടു ദിവസങ്ങളില്‍ പിടിയാനപ്പുറത്ത് നാന്ദകം എന്ന ദിവ്യമായ വാളിലാണു ഭഗവതിയെ എഴുന്നള്ളിക്കുക. നേരത്തേ സ്വര്‍ണം കൊണ്ടുള്ള നാന്ദകം വാളായിരുന്നത്രെ. ഇതു പോര്‍ച്ചുഗീസുകാര്‍ കൈക്കലാക്കിയെന്നാണ് ഐതിഹ്യം. പഞ്ചലോഹ വാളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ നാന്ദകം ഈ ദിവസങ്ങളില്‍ മാത്രമാണു പുറത്തെഴുന്നള്ളിക്കുക. തങ്കത്തില്‍ പണിത നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്തേറ്റി മറ്റു ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ഭക്തജനത്തിരക്കില്‍ നടക്കുന്ന എഴുന്നള്ളത്തു ഭക്തിനിര്‍ഭരമാണ്. പണ്ടുകാലത്തു വാളെഴുന്നള്ളത്തിനു പിടിയാനയെ നല്കിയിരുന്നതു മുസ്ലിംകളായിരുന്നത്രെ.
എഴുന്നള്ളത്തു പാലച്ചുവട്ടിലെത്തുമ്പോള് അവിടെ കുറുപ്പിന്റെ നൃത്തമുണ്ടാകും. കാളിയാട്ട ദിവസം മേളം കഴിഞ്ഞ് ഭഗവതി ഊരു ചുറ്റാനിറങ്ങും. ഈ സമയത്തു നാനാജാതിക്കാരായ അവകാശികള്‍ കാവല്‍ നില്ക്കും. നാന്ദകം ഇറക്കുന്നതുവരെ കാവല്ക്കാരുണ്ടാകും.
അടുത്തള്ള ക്ഷേത്രങ്ങളില്‍ നിന്ന് ആചാരാനുഷ്ഠാന രീതികളില്‍ വേറിട്ടുനില്‍ക്കുന്ന ഇവിടെ തിരുവിതാംകൂറിലെ ചെട്ടിമാരുടെയും വള്ളുവനാടന്‍ തന്ത്രിമാരുടെയും കോഴിക്കോട്ടെ മൂസ്സതുമാരുടെയും സാന്നിധ്യത്തിലാണു കാളിയാട്ടം നടക്കുക. ഉല്‍സവാഘോഷത്തില്‍ വാദ്യം പൊതുവേ തെക്കന്‍ കേരള ശൈലിയിലാണ്. വലിയ വിളക്കും കാളിയാട്ടവുമാണു പ്രധാനം. അരിങ്ങാടെറിയല് എന്ന ചടങ്ങ് ഇവിടത്തെ ഉല്‍സവത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ അവര്‍ണര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന കാലത്തും സകല വിശ്വാസികള്‍ക്കുമായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരുന്ന പിഷാരികാവ് മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചിരുന്ന അപരിഷ്കൃതത്വത്തെ അകറ്റിനിര്‍ത്തിയിരുന്ന ക്ഷേത്രമാണ്.
.എഴുന്നള്ളത്തു പാലച്ചുവട്ടിലെത്തുമ്പോള് അവിടെ കുറുപ്പിന്റെ നൃത്തമുണ്ടാകും. കാളിയാട്ട ദിവസം മേളം കഴിഞ്ഞ് ഭഗവതി ഊരു ചുറ്റാനിറങ്ങും. ഈ സമയത്തു നാനാജാതിക്കാരായ അവകാശികള്‍ കാവല്‍ നില്ക്കും. നാന്ദകം ഇറക്കുന്നതുവരെ കാവല്ക്കാരുണ്ടാകും.