ഓരോ കുടുംബത്തിലും പഞ്ചമഹായജ്ഞം പാലിക്കപ്പെടണം: സ്വാമി ചിദാനന്ദ പുരി
March 25 2015
എറണാകുളം: പ്രാചീന സംസ്കൃതികളില്‍ കാലത്തെ അതിജീവിച്ച് ഇന്നു നിലകൊള്ളുന്നതു ഭാരതീയ സംസ്കാരം മാത്രമാണെന്നും കുടുംബത്തെക്കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാടാണ് ഇതിനു കാരണമെന്നും ശ്രീമദ് സ്വാമി ചിദാനന്ദ പുരി. ഏലൂര്‍ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ നടക്കുന്ന ലളിതാസഹസ്രനാമ കോടി അര്‍ച്ചനയുടെ സമാപനച്ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി.
കുടുംബത്തോളം പ്രാധാന്യം ധര്‍മത്തിനും കല്പിക്കുന്ന സംസ്കാരമാണു ഭാരതത്തിന്റേത്. നമ്മുടെ കുടുംബങ്ങളില്‍ മാതൃസ്ഥാനത്തിനാണു മാഹാത്മ്യം. മക്കളെ കൃത്യമായി നിരീക്ഷിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നതാണു നല്ല അമ്മയുടെ ലക്ഷണം.
കുടുംബങ്ങളില്‍ ധര്‍മാചരണം ഉറപ്പു വരുത്തണം. പഞ്ചമഹായജ്ഞങ്ങള്‍ പാലിച്ചേ മതിയാവൂ. നാമജപവും വളരെയധികം പ്രധാനപ്പെട്ടതാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു സന്ധ്യാനാമം ചൊല്ലണം. ജപിക്കുന്നവര്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ അതു ഗുണം ചെയ്യും. ഏതൊരാള്‍ക്കും നാമജപം നടത്താം. വിശ്വാസമില്ലാത്ത ഒരാള്‍ നാമജപം തുടര്‍ന്നാല്‍ താനേ അയാള്‍ വിശ്വാസിയായിത്തീരും. മുടക്കമില്ലാതെ നാമജപം നടത്തുന്നവരെ നിരീക്ഷിച്ചാല്‍ അവരിലുണ്ടാകുന്ന മാറ്റം വ്യക്തമാകും.
മുന്‍തലമുറകള്‍ പാലിച്ചതുപോലെ കുടുംബസങ്കല്പവും ധര്‍മാചരണവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ സമൂഹത്തിനു സാധിക്കാതെപോകുന്നതു ദൗര്‍ഭാഗ്യകരമാണ്. പറയുകയല്ല, സനാതനധര്മസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്വാമിജി പറഞ്ഞു.
.കുടുംബത്തോളം പ്രാധാന്യം ധര്‍മത്തിനും കല്പിക്കുന്ന സംസ്കാരമാണു ഭാരതത്തിന്റേത്. നമ്മുടെ കുടുംബങ്ങളില്‍ മാതൃസ്ഥാനത്തിനാണു മാഹാത്മ്യം. മക്കളെ കൃത്യമായി നിരീക്ഷിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നതാണു നല്ല അമ്മയുടെ ലക്ഷണം.