Ulsavam

ചക്രക്ഷാളനപുരം ശ്രീരാഘവേശ്വര ക്ഷേത്രം ശ്രീരാമനവമി ആഘോഷം കൊടിയേറി

കോട്ടയം: ശ്രീരാമ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണു കേരളത്തില്‍. മധ്യതിരുവിതാംകൂറിലെ ഒരു പ്രധാന രാമക്ഷേത്രമാണ് തിരുവല്ലയിലെ ചക്രക്ഷാളനപുരം ശ്രീരാഘവേശ്വര ക്ഷേത്രം. ഇവിടത്തെ പ്രധാന ഉത്‌സവമായ ശ്രീരാമ നവമി മഹോത്സവത്തിന് തുടക്കമായി. മാര്‍ച്ച് 20 മുതല്‍ 28 വരെയാണ് ആഘോഷങ്ങള്‍.
മാര്‍ച്ച് 20 മുതല്‍ 27 വരെ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹയജ്ഞത്തിനു കാര്‍മ്മികത്വം വഹിക്കുന്നത് ഉഷാ കേശവന്‍ നമ്പൂതിരിയാണ്. ലക്ഷാര്‍ച്ചന, നവമി ദര്‍ശനം, പുഷ്പാഭിഷേകം, പ്രഭാഷണ പരിപാടികള്‍ തുടങ്ങിയവയ്‌ക്കൊപ്പം കലാപരിപാടികളും അരങ്ങേറും. മാര്‍ച്ച് 21നു കുമ്മനം രാജശേഖരന്‍ സമാരംഭ പ്രഭാഷണം നിര്‍വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം മധു വാരണാസി നിര്‍വ്വഹിക്കും.
ശ്രീരാമനു പുറമേ ഹനുമാന്‍, അയ്യപ്പന്‍, ശിവന്‍ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
.

Back to Top