ഉത്തരമലബാറിന്റെ മാത്രം പൂരം
March 6 2015
ഉത്തരമലബാറിന്റെ വടക്കന്‍ഭാഗങ്ങളില്‍ മാതമുള്ള ആഘോഷമാണു പൂരം. കാമദേവനുമായി ബന്ധപ്പെട്ടതാണു കന്യകമാരുടെ ഉല്‍സവമായ പൂരത്തിന്റെ ഐതിഹ്യം. കാമദേവന്റെ പുനര്‍ജന്മത്തിലുള്ള ആഹ്ളാദപ്രകടനമായാണ് ഒന്‍പതു ദിവസം നീളുന്ന പൂരം ആഘോഷിക്കുന്നത്. മീനമാസത്തിലെ കാര്‍ത്തിക നാളിലാണു തുടക്കം. പൂരംനാളില്‍ സമാപനവും. കാമദേവന്റെ രൂപം ചാണകത്തിലും കളിമണ്ണിലും തീര്‍ത്തു പൂക്കള്‍ ചുറ്റും വിരിച്ചാരാധിക്കും. കന്യകകളാണ് ഈ ആചാരങ്ങള്‍ ചെയ്യേണ്ടതെന്നു വിശ്വാസം.
കാമനെ ഒരുക്കുന്നതില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ പ്രകടമാണ്. എണ്ണം, അതില്‍ തന്നെ ചാണകക്കാമനിത്ര, മണ്കാതമനിത്ര തുടങ്ങിയ കാര്യങ്ങളിലാണു വ്യത്യാസം. പ്രത്യേക തരം അട(അപ്പം)യുണ്ടാക്കി കാമനു സമര്‍പ്പിക്കുകയെന്നതും പ്രധാനമാണ്. അവസാനത്തെ നാളില്‍ കാമദേവനെ യാത്രയയക്കുകയെന്ന ചടങ്ങുണ്ട്. മുറ്റത്തു മുന്‍ദിവസങ്ങളില്‍ തയ്യാറാക്കി പുഷ്പവലയത്തിലിരുത്തിയിരിക്കുന്ന കാമന്മാരെ മുറത്തിലെടുത്തു പ്ളാവിന്‍ചുവട്ടില്‍ കൊണ്ടെത്തിക്കുകയാണു ചെയ്യുന്നത്. മുതിര്‍ന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ പാട്ടുപാടിയാണു കാമനെ അയക്കുക. കുഞ്ഞിമംഗലത്താറാട്ടിനു പോല്ലേ കാമാ തുടങ്ങിയ വരികളാണു കാമനെ അയയ്ക്കുമ്പോള്‍ പാടുന്ന പാട്ടില്‍ പ്രധാനം. തീര്‍്ത്തും പ്രാദേശികമായിരുന്നു പണ്ടുമുതല്ക്കേ പുരമെന്നതിനു തെളിവാണിത്.
പൂരത്തോടനുബന്ധിച്ചാണ് ഉത്തരമലബാറിലെ ചില ക്ഷേത്രങ്ങളില്‍ ഉല്‍സവം നടക്കുക. പലയിടത്തുമുള്ള ചുഴലി ഭഗവതി ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഈ സമയത്താണ് ഉല്‍സവം. പൂരക്കളിയും പൂരത്തിന്റെ അവസാന നാളുകളില്‍ നടത്തപ്പെടുന്നു. ശിവസ്തുതിയും വിഷ്ണുസ്തുതിയും ഒപ്പം കാമദേവന്റെ തിരിച്ചുവരവിലുള്ള സന്തോഷമറിയിക്കുന്ന വരികളുമാണു പൂരക്കളിക്കു പ്രധാനമായി പാടുക. ഒരു കാലത്തു സജീവമായിരുന്ന പൂരക്കളി വേണ്ടത്ര പ്രോല്‍സാഹനം ലഭിക്കാത്തതിനാലും ഈ രംഗത്തേക്കു കടന്നുവരാന്‍ തയാറാകുന്ന കലാകാരന്മാരുടെ എണ്ണം വളരെ കുറവായതിനാലും നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്.
.കാമനെ ഒരുക്കുന്നതില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ പ്രകടമാണ്. എണ്ണം, അതില്‍ തന്നെ ചാണകക്കാമനിത്ര, മണ്കാതമനിത്ര തുടങ്ങിയ കാര്യങ്ങളിലാണു വ്യത്യാസം. പ്രത്യേക തരം അട(അപ്പം)യുണ്ടാക്കി കാമനു സമര്‍പ്പിക്കുകയെന്നതും പ്രധാനമാണ്. അവസാനത്തെ നാളില്‍ കാമദേവനെ യാത്രയയക്കുകയെന്ന ചടങ്ങുണ്ട്. മുറ്റത്തു മുന്‍ദിവസങ്ങളില്‍ തയ്യാറാക്കി പുഷ്പവലയത്തിലിരുത്തിയിരിക്കുന്ന കാമന്മാരെ മുറത്തിലെടുത്തു പ്ളാവിന്‍ചുവട്ടില്‍ കൊണ്ടെത്തിക്കുകയാണു ചെയ്യുന്നത്. മുതിര്‍ന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ പാട്ടുപാടിയാണു കാമനെ അയക്കുക. കുഞ്ഞിമംഗലത്താറാട്ടിനു പോല്ലേ കാമാ തുടങ്ങിയ വരികളാണു കാമനെ അയയ്ക്കുമ്പോള്‍ പാടുന്ന പാട്ടില്‍ പ്രധാനം. തീര്‍്ത്തും പ്രാദേശികമായിരുന്നു പണ്ടുമുതല്ക്കേ പുരമെന്നതിനു തെളിവാണിത്.