രാമരാജ്യം ഇപ്പോഴും പ്രസക്തം: മോദി
February 24 2015
ന്യൂഡെല്‍ഹി: രാമരാജ്യമെ സങ്കല്പത്തിന് ആധുനികകാലത്തും പ്രസക്തിയുണ്ടെു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമനും രാമായണവും ഗൗതമബുദ്ധനുമായി ബന്ധമുള്ള രാഷ്ട്രങ്ങളെല്ലാം ഭാരതവുമായി ആരോഗ്യകരമായ ബന്ധം പുലര്ത്തുുണ്ടെും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര രാമായണ മേള ഉദ്ഘാടനം ചെയ്യുകയായിരുു പ്രധാനമന്ത്രി.
ആര്‍ക്കും അനാരോഗ്യമില്ലാത്തതും ബാലമരണങ്ങള്‍ ഇല്ലാത്തതുമായ രാഷ്ട്രമാണു രാമരാജ്യമൊണു സങ്കല്പം. പരോപകാരം ചെയ്യാന്‍ ഇഷ്ടപ്പെടുവരും സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുവരുമായിരിക്കും രാമരാജ്യത്തിലെ പൗരന്മാര്. സ്ത്രീയുടെ അഭിമാനം കാക്കുതിനായി ജീവന് പോലും വെടിയാന്‍ തയ്യാറായ ജടായുവിന്റെ സേവനത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.
പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതവും സത്യസന്ധവുമായ ജീവിത രീതിയാണു രാമരാജ്യത്തിന്റെ മുഖമുദ്ര. ഇക്കാര്യം പരാമര്‍ശിക്കവെ, പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാലമാണു വരാന്‍ പോകുതെും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിനുശേഷം ഇന്തോനേഷ്യന്‍ നര്‍ത്തകര്‍ രാമായണത്തെ ആസ്പദമാക്കി അവതരിപ്പിച്ച പരിപാടികള്‍ ആസ്വദിച്ചാണു പ്രധാനമന്ത്രി മടങ്ങിയത്. കേന്ദ്രമന്ത്രി സുഷമാ സ്വരാജയും പരിപാടിയില്‍ പങ്കെടുത്തു.