Sanathanam

കൈലാസ് മാനസസരോവര്‍ യാത്രയ്ക്കു വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്

കൈലാസ് മാനസസരോവര്‍ യാത്രയ്ക്കു വിദേശമന്ത്രാലയം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു. സൈറ്റിന്റെ ഉദ്ഘാടനം വകുപ്പുമന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. കൈലാസ യാത്രയുടെ മഹത്വവും പ്രസക്തിയും വിശദീകരിക്കുന്ന സൈറ്റില്‍ യാത്രയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ആര്‍ക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട വിധം, ഫീസും ചെലവുമെത്ര തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍നിന്നറിയാം. ഏപ്രില്‍ നാലു വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു യാത്രയ്ക്കു യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതെന്നും വിശദമാക്കിയിട്ടുണ്ട്.
ജൂണിനും സെപ്റ്റംബറിനും ഇടയിലായിരിക്കും യാത്ര. ഉത്തരാഖണ്ഡ് വഴിയും സിക്കിം വഴിയുമായി രണ്ടു റൂട്ടുകളില്‍ യാത്ര സാധ്യമാണ്. സമുദ്ര നിരപ്പില്‍നിന്ന് 19,500 അടിയോളം ഉയരത്തില്‍ കടുത്ത തണുപ്പു സഹിച്ച്, സാഹസികത നിറഞ്ഞ രീതിയില്‍ യാത്ര ചെയ്തുവേണം മാനസസരോവറിലെത്താന്‍. വൈദ്യപരിശോധനയില്‍ ആരോഗ്യവാന്‍മാരെന്നു കണ്ടെത്തുന്നവരെ മാത്രമേ യാത്രയില്‍ ഉള്‍പ്പെടുത്തൂ.
യാത്ര പുറപ്പെടുന്നതിനു മൂന്നോ നാലോ ദിവസം മുന്‍പ് തീര്‍ഥാടകര്‍ ന്യൂഡെല്‍ഹിയിലെത്തേണ്ടിവരും.
ഹിന്ദിയിലും ഇംഗ്‌ളീഷിലുമാണ് കെഎംവൈ.ജിഒവി.ഇന്‍ എന്ന സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. മന്ത്രാലയത്തിനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണു സൈറ്റിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. ലിങ്ക്: http://kmy.gov.in/kmy/feeAndExpenditure.do?lang=en_US
.

Back to Top