Sanathanam

കൊട്ടാരക്കരയില്‍ 14 പേര്‍ ഹിന്ദുമതത്തില്‍ തിരികെയെത്തി

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ക്രിസ്തുമത വിശ്വാസികളായ മൂന്ന് കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇഞ്ചക്കാട് മഠത്തില്‍ക്കാവ് ഭദ്രകാളിക്ഷേത്രത്തിലാണു പുനഃപരിവര്‍ത്തനച്ചടങ്ങു നടന്നത്. മൂന്നു കടുംബങ്ങളില്‍പെട്ട 14 പേര്‍ ഹിന്ദുധര്‍മ്മം സ്വീകരിച്ചതായി സംഘാടകര്‍ പറഞ്ഞു.
ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ലഷ്മണ അയ്യര്‍, വി.എച്ച്.പി. സംസ്ഥാന ധര്‍മ്മപ്രസാര്‍പ്രമുഖ് മംഗലത്തുകോണം സുധി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.അജയകുമാര്‍, കെ.വിജയകുമാര്‍, സേവാപ്രമുഖ് ടി. വിജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാക്കളായ പുത്തൂര്‍ തുളസി, വിവേക് ഉജ്ജ്വല്‍ ഭാരതി, കെ.വി. സന്തോഷ് ബാബു, വി.എച്ച്.പി. സെക്രട്ടറിമാരായ ആരംപുന്ന ഉണ്ണി, മൈലം വാസുദേവന്‍ പിള്ള, മുരുകാലയം അജിത്കുമാര്‍, പി.സി.പിള്ള, മണിയന്‍ പിള്ള, സുദര്‍ശനന്‍ പിള്ള, ആര്‍.എസ്.എസ്. താലൂക്ക് കാര്യവാഹക് രാജേഷ്, മണ്ഡല്‍ കാര്യവാഹക് ദീപക്, ഇഞ്ചക്കാട് ഉണ്ണി, സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
.

Back to Top