ജനം ടിവി ഉദ്ഘാടനം ഏപ്രില്‍ 19ന്
February 19 2015
തിരുവനന്തപുരം: ഉപഗ്രഹ ചാനലായ ജനം ടിവിയുടെ സംപ്രേഷണം ഏപ്രില്‍ 19ന് ആരംഭിക്കുമെന്ന് ചാനലിന്റെ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ എസ്. പ്രിയദര്ശന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് വൈകിട്ട് 6ന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലാണ് ഉദ്ഘാടനം. ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ അനുഗ്രഹപ്രഭാഷണം നടത്തും. രാഷ്ട്രീയ നേതാക്കളും കലാസാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ദേശീയതയ്ക്കും സംസ്കാരത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാകും ചാനല്‍ കാഴ്ചവയ്ക്കുകയെന്നു പ്രിയദര്ശന് പറഞ്ഞു.
തൃശൂര്‍ കേന്ദ്രമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജനം മള്‍ട്ടി മീഡിയ ലിമിറ്റഡ്. ജനകീയ സംരംഭമായ ജനം മള്‍ട്ടി മീഡിയയുടെ ആദ്യത്തെ ടെലിവിഷന്‍ ചാനലാണ് ജനം ടിവി. അത്യന്താധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ചാനല്‍ മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ എച്ച്ഡി (ഹൈ ഡെഫിനിഷന്‍) ചാനലായിരിക്കുമെന്ന് പ്രിയദര്ശന് പറഞ്ഞു. ഇന്റല്‍സാറ്റ്17 വഴിയാണ് സംപ്രേഷണം.
വാര്‍ത്തയ്ക്കു വിനോദ പരിപാടികള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന് പറഞ്ഞു. ചാനലിന്റെ ആസ്ഥാനം തിരുവനന്തപുരത്തും പ്രോഗ്രാം സ്റ്റുഡിയോ ആലുവായിലുമാണു പ്രവര്‍ത്തിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജിണല്‍ ബ്യൂറോകള്‍ ഉണ്ടാകും. കഴിഞ്ഞം വര്‍ഷം ഓഗസ്റ്റിലാണ് ജനംടിവിക്ക് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ജനം ടിവി ഡയറക്ടര്‍ യുഎസ് കൃഷ്ണകുമാര്‍, സിഒഒയും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററുമായ രാജേഷ്. ജി. പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.തൃശൂര്‍ കേന്ദ്രമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജനം മള്‍ട്ടി മീഡിയ ലിമിറ്റഡ്. ജനകീയ സംരംഭമായ ജനം മള്‍ട്ടി മീഡിയയുടെ ആദ്യത്തെ ടെലിവിഷന്‍ ചാനലാണ് ജനം ടിവി. അത്യന്താധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ചാനല്‍ മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ എച്ച്ഡി (ഹൈ ഡെഫിനിഷന്‍) ചാനലായിരിക്കുമെന്ന് പ്രിയദര്ശന് പറഞ്ഞു. ഇന്റല്‍സാറ്റ്17 വഴിയാണ് സംപ്രേഷണം.