കുത്തിയോട്ടവും കുതിരകളുമായി ആഘോഷത്തിമിര്‍പ്പില്‍ ചെട്ടികുളങ്ങര ഭരണി
February 19 2015
കുംഭ മാസത്തിലെ ഭരണി നാളിലാണു പ്രശസ്തമായ ചെട്ടികുളങ്ങര ഭരണി ആഘോഷം. കുംഭത്തിലെ ശിവരാത്രി നാളില്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. ആറു ദിവസം കുത്തിയോട്ടം പരിശീലനം നടക്കും. കുരുന്നുകളെ ദേവിക്കു ബലിയര്പ്പിക്കുകയെന്ന വിശ്വാസത്തിലാണു കുത്തിയോട്ടം നടത്തുന്നത്. കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്ന വീട്ടില്‍ നിന്നു ക്ഷേത്രത്തിലേക്കാണു കുത്തിയോട്ടം നടത്തുക. ആന, രഥം, മുത്തുക്കുട, കാവടി തുടങ്ങിയവയുടെ അകമ്പടിയുണ്ടാകും. കെട്ടുകാഴ്ചയാണു പ്രധാന ആകര്‍ഷണം. ശിവരാത്രി മുതലുള്ള ഒരുക്കത്തിലാണു കെട്ടുകാഴ്ച തയ്യാറാകുന്നത്. 13 കരക്കാര് ഭരണിനാളില്‍ സന്ധ്യ മുതല്‍ അമ്പലമുറ്റത്ത് അണിനിരക്കും. നൂറടിയോളം പൊക്കമുണ്ടാകും കുതിരകള്‍ക്ക്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പോള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, നടയ്ക്കാവ്, മേനോംപള്ളി എന്നീ കരക്കാരുടേതാണു കുതിരകള്‍.
അടുത്ത ദിവസം പുലര്‍ച്ചെ ദേവിയെ ഓരോ കെട്ടുകാഴ്ചയുടെയും മുന്നില്‍ എഴുന്നള്ളിച്ചെത്തിക്കും. തുടര്‍ന്നു കരക്കാര് തിരിച്ചെടുക്കുന്ന കെട്ടുകാഴ്ചകള്‍ അഴിച്ചുസൂക്ഷിച്ചുവയ്ക്കും. ഇതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. കുതിരയെ ഒരുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്.
ഭരണിനാളില്‍ എല്ലാ വീടുകളിലും വിഭവസമൃദ്ധയായ സദ്യ പതിവാണ്.
ഭരണിക്കു ശേഷം ഓരോ കരക്കാരും ഓരോ ദിവസം അമ്പലത്തില്‍ ഉല്‍സവം നടത്തും. എതിരേല്പുവരവാണു പ്രധാന ചടങ്ങ്. ദേവിയുടെ പ്രതിനിധിയായി മേളം ഓരോ കരയിലുമെത്തുകയും അവിടെ സ്വീകരണമൊരുക്കുകയും ചെയ്യും. തുടര്‍ന്നു മേളക്കാര് കരക്കാരുടെ അകമ്പടിഘോഷയാത്രയ്ക്കൊപ്പം അമ്പലത്തിലേക്കു മടങ്ങും. ആ കരക്കാരുടെ വകയായി സാംസ്കാരിക പരിപാടി രാത്രി അരങ്ങേറും.
മീന ഭരണി വരെ നീളുന്ന പറയെടുപ്പും പ്രധാനമാണ്. മാസങ്ങളോളം നടക്കുന്ന ആചാരമാണിത്. വീടുവീടാന്തരം ജീവതയുമായെത്തിയാണു പറയെടുപ്പു നടത്തുക. നേര്ച്ചയനുസരിച്ചു വീട്ടുകാര്‍ക്കു ക്ഷേത്രത്തിലേക്കു പറവഴിപാടു കൊടുക്കാനുള്ള അവസരം കൂടിയാണിത്.
.അടുത്ത ദിവസം പുലര്‍ച്ചെ ദേവിയെ ഓരോ കെട്ടുകാഴ്ചയുടെയും മുന്നില്‍ എഴുന്നള്ളിച്ചെത്തിക്കും. തുടര്‍ന്നു കരക്കാര് തിരിച്ചെടുക്കുന്ന കെട്ടുകാഴ്ചകള്‍ അഴിച്ചുസൂക്ഷിച്ചുവയ്ക്കും. ഇതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. കുതിരയെ ഒരുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്.