Yogaveethi

യോഗയില്‍ യോഗരാജിനു റെക്കോഡ്

തുടര്‍ച്ചയായി 40 മണിക്കൂറും 15 മിനുട്ടും യോഗാഭ്യാസം നടത്തുകവഴി ഇന്ത്യന്‍ യോഗാധ്യാപകന്‍ സി.പി.യോഗരാജ് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി. ഹോങ്കോങ്ങിലാണു രണ്ടു ദിവസം നീണ്ട പ്രകടനം നടത്തിയത്. തനിക്കു ലഭിച്ച നേട്ടം യോഗരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. യോഗ പ്രചരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം ജൂണ്‍ 21 അന്തര്‍ദേശീയ യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു. യോഗരാജിനെ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
ഹോങ്കോങ്ങിലെ സിറ്റി സര്‍വകലാശാലയില്‍ അതിഥി അധ്യാപകനായി ജോലിചെയ്യുന്ന യോഗരാജിന്റെ പ്രകടനം പൊതുവേദിയിലായിരുന്നു. ആയിരത്തി അഞ്ഞൂറിലേറെ ആസനങ്ങള്‍ ചെയ്താണു യജ്ഞം പൂര്‍ത്തിയാക്കിയത്.
യോഗരാജ് അഞ്ചാം വയസ്സിലാണു യോഗാഭ്യാസം ആരംഭിച്ചത്. 12ാം വയസ്സില്‍ ആചാര്യനായി. 2003ല്‍ ആദ്യമായി ഹോങ്കോങ്ങിലെത്തിയപ്പോള്‍ രണ്ടു മണിക്കൂര്‍ 40 മിനുട്ട് ശീര്‍ഷാസനത്തില്‍നിന്നു റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2011ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ചലിക്കുന്ന മോട്ടോര്‍ബൈക്കിന്റെ സീറ്റിലിരുന്ന് 23 ആസനങ്ങള്‍ ചെയ്തും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
.

Back to Top