Sanathanam

ഏകാത്മമാനവവാദം ജൂബിലി ആഘോഷത്തിനു തയ്യാറെടുപ്പു തുടങ്ങി

പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ സുപ്രസിദ്ധ സിദ്ധാന്തമായ ഏകാത്മമാനവവാദത്തിന്റെ  ദേശീയ തലത്തില്‍ നടക്കുന്ന അമ്പതാം  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളത്തു സംഘടിപ്പിക്കുന്ന വിചാരസത്രത്തിനുള്ള തയ്യാറെടുപ്പുകള്‍ സജീവമായി. ഏപ്രില്‍ 4, 5 തീയതികളില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തിലാണു പരിപാടി നടക്കുക. കേന്ദ്രമന്ത്രിമാരും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ചിന്തകന്മാരും ധനതത്വശാസ്ത്ര വിദഗ്ധരും പങ്കെടുക്കും. 
സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ജസ്റ്റീസ് കെ. സുകുമാരന്‍, ജസ്റ്റീസ് പി.എസ്. ഗോപിനാഥ്, പ്രെഫ. തുറവൂര്‍ വിശ്വംഭരന്‍, കാലടി ശ്രീ ശങ്കര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അഡ്വ. കെ. രാംകുമാര്‍, ആര്‍.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ (രക്ഷാധികാരിമാര്‍), ജസ്റ്റീസ് കെ. പത്മനാഭന്‍ നായര്‍ (ചെയര്‍മാന്‍), ട്രാവന്‍കൂര്‍ റയോണ്‍സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. സുകുമാരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) റിട്ടയേര്‍ഡ് ഡി.എഫ്.ഒയും പരിസ്ഥിതി വിദഗ്ധനുമായ ഡോ. എന്‍.സി. ഇന്ദുചൂഢന്‍ (കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന നൂറ്റൊന്നംഗ സ്വാഗതസംഘമാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
 
.

Back to Top